ജോധ്പൂർ: കനത്ത മഴയിൽ രാജസ്ഥാനിലെ ജോധ്പൂരിൽ കെട്ടിടം തകർന്നുവീണ് യുവതി മരിച്ചു. കെട്ടിടം തകർന്നതായി ഫോൺ സന്ദേശം ലഭിച്ചിരുന്നു. മഴമൂലം കെട്ടിടം ജീർണാവസ്ഥയിലായിരുന്നെന്ന് ദുരന്ത നിവാരണ സേന അറിയിച്ചു. തങ്ങൾ സംഭവസ്ഥലത്ത് എത്തിയപ്പോഴേക്കും യുവതി മരിച്ചിരുന്നതായും ദേശീയ ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥൻ രാം സ്വരൂപ് അറിയിച്ചു. കനത്ത മഴയെ തുടർന്നാണ് അപകടമുണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
കെട്ടിടം തകർന്നുവീണ് യുവതി മരിച്ചു - Woman killed
മഴമൂലം കെട്ടിടം ജീർണാവസ്ഥയിലായിരുന്നെന്ന് ദുരന്ത നിവാരണ സേന
![കെട്ടിടം തകർന്നുവീണ് യുവതി മരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3973338-thumbnail-3x2-collapse.jpg)
ജോധ്പൂരിൽ കെട്ടിടം തകർന്നുവീണ് യുവതി മരിച്ചു.
മഴ മൂലം ജീർണാവസ്ഥയിലായ കെട്ടിടം ഉടൻ തന്നെ പുനർനിർമ്മിക്കണമെന്ന് യുവതി കെട്ടിട ഉടമസ്ഥനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഉടമസ്ഥൻ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി. സ്ഥലത്ത് കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തികൾ തുടരുകയാണ്.