കെട്ടിടത്തിൽ നിന്ന് ചാടി സ്‌ത്രീ ആത്മഹത്യ ചെയ്‌തു - ദക്ഷിണ മുംബൈ ഫോര്‍ട്ട് ഏരിയ
രക്തം വാർന്നൊഴുകിയ നിലയിൽ കണ്ടെത്തിയ സ്‌ത്രീയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
ആത്മഹത്യ
മുംബൈ:ദക്ഷിണ മുംബൈ ഫോര്‍ട്ട് ഏരിയയിലെ മൂന്ന് നില കെട്ടിടത്തിൽ നിന്നും ഒരു സ്‌ത്രീ ചാടി ആത്മഹത്യ ചെയ്‌തു. ഇന്ന് രാവിലെയാണ് കെട്ടിടത്തിന് മുന്നിൽ രക്തം വാർന്നൊഴുകിയ നിലയിൽ സ്‌ത്രീയെ കണ്ടെത്തിയത്. ഉടനെ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടമരണം എന്ന പേരിൽ മാതാ രമാബായ് അംബേദ്‌കർ മാർഗ് പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്‌തു. അന്വേഷണം പുരോഗമിക്കുന്നു.