ഭർത്താവ് വാഹനാപകടത്തിൽ മരിച്ചു; ആത്മഹത്യക്ക് ശ്രമിച്ച് നവവധു - suicide
ഭർത്താവിനൊപ്പം തന്നെ സംസ്‌കരിക്കണമെന്ന് ആത്മഹത്യ കുറിപ്പ് എഴുതിയതിന് ശേഷമാണ് യുവതി കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചത്
ഭോപ്പാൽ: വാഹനാപകടത്തിൽ ഭർത്താവ് മരിച്ചതിനെ തുടർന്ന് യുവതി ആത്മഹത്യക്ക് ശ്രമിച്ചു. ഭർത്താവിനൊപ്പം തന്നെ സംസ്‌കരിക്കണമെന്ന് ആത്മഹത്യ കുറിപ്പ് എഴുതിയതിന് ശേഷമാണ് യുവതി കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ നിന്ന് ചാടി ആത്മഹത്യക്ക് ശ്രമിച്ചത്. യുവതി ചികിത്സയില്‍ തുടരുകയാണ്. 15 ദിവസങ്ങൾക്ക് മുമ്പാണ് ഇരുവരും വിവാഹിതരായത്. കഴിഞ്ഞ ദിവസമാണ് യുവാവ് വാഹനാപകടത്തിൽ മരിച്ചത്. യുവതി ആത്മഹത്യക്ക് ശ്രമിക്കുന്ന വീഡിയോ പുറത്തായിരുന്നു. യുവതിയെ കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരാണ് ആശുപത്രിയില്‍ എത്തിച്ചത്.