കേരളം

kerala

ETV Bharat / bharat

നിയന്ത്രണരേഖയിൽ പാകിസ്ഥാൻ ഷെല്ലാക്രമണം; സ്‌ത്രീക്ക് പരിക്ക് - pak attack

പൂഞ്ച്, കതുവ ജില്ലകളിലെ നിയന്ത്രണരേഖയിൽ ഞായറാഴ്‌ച രാത്രിയാണ് ആക്രമണം നടന്നത്. പൂഞ്ച് സ്വദേശിയായ സ്‌ത്രീക്ക് വീടിന് സമീപത്ത് വെച്ചാണ് പരിക്കേറ്റത്.

പാകിസ്ഥാൻ ഷെല്ലാക്രമണം  നിയന്ത്രണരേഖയിൽ ഷെല്ലാക്രമണം  ഷെല്ലാക്രമണം; സ്‌ത്രീക്ക് പരിക്ക്  Woman injured as Pak shells  Pak shells forward areas along LoC  pak attack  shell attack pakistan
നിയന്ത്രണരേഖയിൽ പാകിസ്ഥാൻ ഷെല്ലാക്രമണം; സ്‌ത്രീക്ക് പരിക്ക്

By

Published : Apr 12, 2020, 12:11 PM IST

ശ്രീനഗർ: നിയന്ത്രണരേഖയിൽ പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തി. ആക്രമണത്തിൽ 45 വയസുകാരിക്ക് പരിക്കേറ്റു. പൂഞ്ച്, കതുവ ജില്ലകളിലെ നിയന്ത്രണരേഖയിൽ ഞായറാഴ്‌ച രാത്രിയാണ് ആക്രമണം നടന്നത്. പൂഞ്ച് ജില്ല സ്വദേശിയായ സലീമക്ക് വീടിന് സമീപത്ത് വെച്ചാണ് അപകടമുണ്ടായത്. കരസേനയും, പൊലീസ് ഉദ്യോഗസ്ഥരും, ആരോഗ്യ പ്രവർത്തകരും ചേർന്നാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. യുവതിയുടെ ആരോഗ്യനില തൃപ്‌തികരമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ബാലാകോട്ടിന് പുറമെ മെന്ദാറിലും മണിക്കൂറുകളോളം കനത്ത വെടിവെയ്‌പ്പും ഷെല്ലാക്രമണവും നടന്നു. ആക്രമണത്തിനെതിരെ ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. കരോൾ മാട്രായ്, ഫക്കീറ, ചാന്ദ്‌വ എന്നീ മേഖലകളിൽ നിന്നാണ് പാക് സൈന്യം വെടിവെയ്പ്പ് ആരംഭിച്ചത്. പോസ്റ്റുകളും ഗ്രാമങ്ങളും ലക്ഷ്യമിട്ടാണ് പാകിസ്ഥാൻ ഷെല്ലാക്രമണം നടത്തിയത്. വെടിവെയ്‌പ്പിൽ ഗ്രാമത്തിലെ രണ്ട് പശുക്കൾക്കും പരിക്കേറ്റു.

ABOUT THE AUTHOR

...view details