കേരളം

kerala

ETV Bharat / bharat

സിഎഎ വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഭർത്താവ് നിർബന്ധിക്കുന്നതായി യുവതിയുടെ പരാതി - സിഎഎ

സിഎഎ വിരുദ്ധ പ്രക്ഷോപത്തിൽ നിർബന്ധിച്ച് പങ്കെടുപ്പിക്കുന്ന സ്ത്രീകളെ പറ്റി വിവരം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടന്നു വരികയാണെന്നും യുപി പൊലീസ് പറഞ്ഞു.

UP Police  anti-CAA protest  CAA  protest  സിഎഎ  ഭർത്താവ് നിർബന്ധിക്കുന്നതായി യുവതിയുടെ പരാതി
സിഎഎ വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഭർത്താവ് നിർബന്ധിക്കുന്നതായി യുവതിയുടെ പരാതി

By

Published : Mar 4, 2020, 9:50 AM IST

ലക്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിൽ പങ്കെടുക്കാൻ ഭർത്താവ് നിർബന്ധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി യുവതി ഉത്തർപ്രദേശ് പൊലീസിൽ പരാതി നൽകി. അതേസമയം യുവതിയുടെ ആരോപണം ഭർത്താവ് നിരസിച്ചു.

സിഎഎ വിരുദ്ധ പ്രക്ഷോപത്തിൽ നിർബന്ധിച്ച് പങ്കെടുപ്പിക്കുന്ന സ്ത്രീകളെ പറ്റി വിവരം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം നടന്നു വരികയാണെന്നും യുപി പൊലീസ് പറഞ്ഞു. നിർബന്ധിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും യുപി പൊലീസ് വ്യക്തമാക്കി.

സി‌എ‌എയ്‌ക്കെതിരെ പ്രതിഷേധിച്ച് നിരവധി സ്ത്രീകൾ ജിവാൻഗർഹ് ബൈപാസ് റോഡിൽ കുത്തിയിരിപ്പ് പ്രതിഷേധം നടത്തിയിരുന്നു . എന്നാൽ പ്രതിഷേധക്കാരെ നീക്കം ചെയ്യാൻ അലിഗഡ് ഭരണകൂടം ഉത്തരവിറക്കിയിരുന്നു .

ABOUT THE AUTHOR

...view details