യുവതിയെയും മക്കളെയും ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി - യുവതിയെയും രണ്ട് മക്കളെയും
യുവതിയുടെ വയറ്റിൽ ഒന്നിലധികം കുത്തേറ്റ നിലയിലും ഒൻപത് വയസുള്ള മകനെ കൈകാലുകൾ കെട്ടിയിട്ട നിലയിലുമാണ് കണ്ടെത്തിയത്
യുവതിയെയും രണ്ട് മക്കളെയും ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
ന്യൂഡൽഹി:പടിഞ്ഞാറൻ ഡൽഹിയിലെ നിഹാൽ വിഹാറിലെ വീട്ടിൽ 28കാരിയായ യുവതിയെയും രണ്ട് മക്കളെയും ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. യുവതിയുടെ വയറ്റിൽ ഒന്നിലധികം കുത്തേറ്റ നിലയിലും ഒൻപത് വയസുള്ള മകനെ കൈകാലുകൾ കെട്ടിയിട്ട നിലയിലുമാണ് കണ്ടെത്തിയത്. യുവതിയുടെ ഭർത്താവാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് സംശയിക്കുന്നു. ഇയാൾ ഒളിവിലാണ്. യുവതിയുടെ ഭർത്താവ് മദ്യപാനിയാണെന്നും മദ്യപിച്ച് പലപ്പോഴും മർദിക്കുമെന്നും യുവതിയുടെ മാതാപിതാക്കൾ മൊഴി നൽകി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.