ഉത്തര്‍പ്രദേശ്: ഈദിന് പുതു വസ്ത്രങ്ങള്‍ വാങ്ങി നല്‍കിയില്ലെന്ന കാരണത്താല്‍ ഭര്‍ത്താവ് മൊഴി ചൊല്ലിയെന്ന പരാതിയുമായി യുവതി. അംറോഹ സ്വദേശി മുര്‍ഷിദയാണ് ഭര്‍ത്താവ് സുല്‍ഫിക്കര്‍ മുത്തലാഖ് ചൊല്ലിയെന്ന പരാതിയുമായി പൊലീസിനെ സമീപിച്ചത്.
പുതുവസ്ത്രം വാങ്ങി നല്‍കിയില്ല; യുവാവ് ഭാര്യയെ മൊഴി ചൊല്ലി - ഈദിന് പുതു വസ്ത്രങ്ങള്‍ വാങ്ങി നല്‍കിയില്ല: ഭാര്യക്ക് മുത്തലാഖ്
മൂന്നു തവണ തലാഖ് എന്ന് എഴുതി നല്‍കിയാണ് മൊഴി ചൊല്ലിയത്. 2019 ജൂലൈ ഇരുപത്തിയാറിന് മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയിരുന്നു.
നാലുവര്‍ഷത്തോളമായി മോറാദാബാദ് ജയിലില്‍ കഴിയുകയാണ് സുല്‍ഫിക്കര്‍. ഈദിന് പുതിയ കുര്‍ത്തയും പൈജാമയും വാങ്ങി നല്‍കിയില്ലെന്ന് പറഞ്ഞു ഉണ്ടായ കലഹത്തെ തുടര്‍ന്ന് മൂന്നു തവണ തലാഖ് എന്ന് എഴുതി നല്‍കിയാണ് മൊഴി ചൊല്ലിയത്. മുര്‍ഷിദക്ക് മറ്റു പുരുഷന്മാരുമായി ബന്ധമുണ്ടെന്നും സുല്‍ഫിക്കര്‍ ആരോപിച്ചു. മുര്‍ഷിദയുടെ മാതാപിതാക്കളും മറ്റും അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സുല്‍ഫിക്കര്‍ തീരുമാനം മാറ്റാന്‍ തയ്യാറായില്ല.
തന്‍റെ ഭര്‍ത്താവ് ജയിലില്‍ ആണെന്നും അദ്ദേഹം ഈദിന് പുതിയ കുര്‍ത്തയും പൈജാമയും ആവശ്യപ്പെട്ടിരുന്നെന്നും യുവതി പറയുന്നു. എന്നാല്‍ പണം തികയാത്തതിനാല്‍ തനിക്ക് പുതിയ വസ്ത്രം വാങ്ങി നല്‍കാന്‍ ആയില്ല. പിന്നീട് ജയിലിലെത്തി ഭര്‍ത്താവിനെ സന്ദര്‍ശിച്ചപ്പോള്‍ മൂന്നു തവണ തലാഖ് എന്ന് എഴുതി മൊഴി ചൊല്ലുകയായിരുന്നുവെന്നാണ് യുവതി പറയുന്നത്. കൊലപാതകക്കേസില്‍ ജയിലില്‍ കഴിയുകയാണ് മുര്‍ഷിദയുടെ ഭര്‍ത്താവ്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
TAGGED:
triple talaq