ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബറേലിയില്‍ സുഹൃത്തിന്‍റെ ഭാര്യയെ കൂട്ടബലാത്സംഗ ചെയ്ത സംഭവത്തില്‍ നാല് പേര്‍ക്കെതിരെ കേസെടുത്തു. അയല്‍വാസികളായ പ്രതികള്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തെന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. കൂട്ടബലാത്സംഗം,വധശ്രമം, ആക്രമിക്കാനുള്ള ലക്ഷ്യത്തോടെ വീട്ടില്‍ അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് സിറൗലി പൊലീസ് കേസെടുത്തത്.
സുഹൃത്തിന്‍റെ ഭാര്യയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ; നാല് പേര്‍ക്കെതിരെ കേസ് - സുഹൃത്തിന്‍റെ ഭാര്യയെ ബലാത്സംഗം ചെയ്തു
ബലാത്സംഗത്തിന് ശേഷം കഴുത്ത് മുറിച്ച് കൊലപ്പെടുത്താനും പ്രതികള്‍ ശ്രമിച്ചതായും യുവതി പരാതിയില്‍ പറയുന്നു
ബലാത്സംഗത്തിന് ശേഷം കഴുത്ത് മുറിച്ച് കൊലപ്പെടുത്താനും പ്രതികള്‍ ശ്രമിച്ചു. ബഹളം വച്ചതോടെ നാല് പേരും ഓടി രക്ഷപെട്ടതായും. പൊലീസില്‍ പരാതി നല്‍കരുതെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതിക്ക് പിന്നാലെ എസ്.പി ആര്‍.കെ ഭാര്‍ട്ടിയ സിറൗലി പൊലീസിനോട് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞെന്നും ഇവര്‍ ഒളിവിലാണെന്നും പൊലീസ് വ്യക്തമാക്കി. മുഴുവന്‍ പ്രതികളേയും ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.
ഇതിനിടെ പരാതിക്കാരിയുടെ ഭര്‍ത്താവിനെ കള്ളക്കേസില്‍ കുടുക്കിയെന്നും ആരോപണമുണ്ട്. ഹാഷിഷ് കടത്തിയ കേസില്‍ പിടിയിലായ ഇയാള്‍ മൊറാദാബാദ് ജില്ലാ ജയിലിലാണ്. പ്രതികളില്‍ ഒരാള്‍ ഭര്‍ത്താവിനെതിരെ ഗൂഢാലോചന നടത്തി കേസില്‍ കുടുക്കിയതാണെന്ന് യുവതി പരാതിയില്‍ പറഞ്ഞു.