കേരളം

kerala

ETV Bharat / bharat

ഉത്തര്‍പ്രദേശില്‍ കൂട്ട ബലാത്സംഗം; നാലുപേര്‍ അറസ്റ്റില്‍ - ഉത്തര്‍പ്രദേശില്‍ കൂട്ട ബലാത്സംഗം

ജോലി തേടി പാര്‍ക്കിലെത്തിയ പെണ്‍കുട്ടി സുഹൃത്ത് പീഡിപ്പിക്കാൻ ശ്രമിച്ചു, ബഹളം കേട്ടെത്തിയ മറ്റ് നാലുപേര്‍ യുവാവിനെ മര്‍ദിച്ച ശേഷം പെണ്‍കുട്ടിയെ പീഡിപ്പിച്ചു.

ഉത്തര്‍പ്രദേശില്‍ കൂട്ട ബലാത്സംഗം

By

Published : Nov 16, 2019, 11:42 AM IST

നോയിഡ:പാര്‍ക്കില്‍ സുഹൃത്തിനെ കാണാനെത്തിയ പെണ്‍കുട്ടിയെ അഞ്ചുപേര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ജോലി തേടിയെത്തിയ പെണ്‍കുട്ടിയെ സുഹൃത്തുള്‍പ്പെടെയുള്ളവരാണ് പീഡിപ്പിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥൻ വൈഭവ് കൃഷ്ണ പറഞ്ഞു.

നിരക്ഷരയായ പെണ്‍കുട്ടിയെ സുഹൃത്തിന്‍റെ നിര്‍ദേശ പ്രകാരമാണ് പാര്‍ക്കിലെത്തിയത്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ; ജോലിക്ക് വേണ്ടി പാര്‍ക്കിലെത്താൻ പെണ്‍കുട്ടിയെ സുഹൃത്ത് ആവശ്യപ്പെട്ടു. പാര്‍ക്കിലെത്തിയ പെണ്‍കുട്ടിയെ വിജനമായ സ്ഥലത്തെത്തിച്ച് ഇയാള്‍ പീഡിപ്പിക്കാൻ ശ്രമിച്ചു. ഈ സമയം പാര്‍ക്കിലുണ്ടായിരുന്ന മറ്റ് നാലുപേരെത്തി യുവാവിനെ മര്‍ദ്ദിച്ച് ഓടിച്ച ശേഷം പെണ്‍കുട്ടി പീഡിപ്പിക്കുകയായിരുന്നു.
പെണ്‍കുട്ടി നല്‍കിയ പരായില്‍ എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തു അന്വേഷണമാരംഭിച്ചു. ഇതിനെ തുടര്‍ന്ന് നാലുപേര്‍ അറസ്റ്റിലായി. ഇതില്‍ മൂന്നുപേര്‍ തോട്ടം തൊഴിലാളികളാണ്. പെണ്‍കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് അയച്ചു. ഇനിയും അറസ്റ്റിലാകാനുള്ള രണ്ടുപേരെ കണ്ടെത്തുന്നവര്‍ക്ക് പാരിതോഷികമായി 25,000 രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.

ABOUT THE AUTHOR

...view details