ലക്‌നൗ: വാരാണസിയിൽ സ്വതന്ത്ര മാധ്യമ പ്രവർത്തക ആത്മഹത്യ ചെയ്‌ത സംഭവത്തിൽ സമാജ്‌വാദി പാർട്ടി നേതാവ് ഷമീം നൊമാനിയയെ അറസ്റ്റ് ചെയ്‌തു. 28 വയസുകാരിയായ റിസ്‌വാന തബാസം തിങ്കളാഴ്‌ചയാണ് തൂങ്ങി മരിച്ചത്. ആത്മഹത്യക്ക് കാരണം ഷമീം നൊമാനിയ ആണെന്ന് എഴുതിയ കുറിപ്പ് റിസ്‌വാനയുടെ മുറിയിൽ നിന്ന് കണ്ടെത്തി.
മാധ്യമ പ്രവർത്തകയുടെ ആത്മഹത്യ; സമാജ്‌വാദി പാർട്ടി നേതാവ് അറസ്റ്റിൽ - ഷമീം നൊമാനിയ
ആത്മഹത്യക്ക് കാരണം സമാജ്‌വാദി പാർട്ടി നേതാവ് ഷമീം നൊമാനിയ ആണെന്ന് എഴുതിയ കുറിപ്പ് റിസ്‌വാനയുടെ മുറിയിൽ നിന്ന് കണ്ടെത്തി. റിസ്‌വാനയുടെ പിതാവിന്‍റെ പരാതിയിൽ ഷമീമിനെ പൊലീസ് ചോദ്യം ചെയ്‌തു വരുന്നു.
![മാധ്യമ പ്രവർത്തകയുടെ ആത്മഹത്യ; സമാജ്‌വാദി പാർട്ടി നേതാവ് അറസ്റ്റിൽ Woman freelance journalist Suicide case Samajwadi Party leader Rizwana Tabassum സ്വതന്ത്ര മാധ്യമ പ്രവർത്തക വാരണസി ആത്മഹത്യ ഷമീം നൊമാനിയ റിസ്‌വാന തബാസം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7066049-605-7066049-1588661835758.jpg)
സ്വതന്ത്ര മാധ്യമ പ്രവർത്തകയുടെ ആത്മഹത്യ; സമാജ്‌വാദി പാർട്ടി നേതാവ് അറസ്റ്റിൽ
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ റിസ്‌വാന തൂങ്ങിമരിച്ചതാണെന്ന് സ്ഥിരീകരിച്ചതായും, ഷമീമിനെ ചോദ്യം ചെയ്‌ത് വരികയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ഷമീമും റിസ്‌വാനയും വളരെ നാളുകളായി സുഹൃത്തുക്കളായിരുന്നു. റിസ്‌വാന ആരോടും ശത്രുത ഉള്ളതായി പറഞ്ഞിട്ടില്ലെന്നും, നല്ലൊരു മാധ്യമ പ്രവർത്തക ആയിരുന്നുവെന്നും റിസ്‌വാനയുടെ പിതാവ് പറഞ്ഞു