ലക്‌നൗ: ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഫത്തേപൂരിലെ വീട്ടിലാണ് അമ്മയെയും നാല് പെൺമക്കളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. അഞ്ച് പേരും വിഷം കഴിച്ച് മരിച്ചുവെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇവരുടെ വീട്ടിൽ നിന്നും ദുർഗന്ധം പുറത്തുവന്നിരുന്നു. സംശയത്തെതുടർന്ന് വാതിൽ തകർത്ത് അകത്ത് പ്രവേശിച്ചപ്പോൾ എല്ലാവരും തറയിൽ കിടക്കുന്നതാണ് കണ്ടതെന്ന് നാട്ടുകാര്‍ പറയുന്നു.
അമ്മയും പെൺമക്കളും മരിച്ച നിലയിൽ - ഫത്തേപൂർ
അഞ്ച് പേരും വിഷം കഴിച്ചുവെന്നാണ് പ്രാഥമിക നിഗമനം. സ്‌ത്രീയുടെ ഭർത്താവ് ഒളിവിൽ
![അമ്മയും പെൺമക്കളും മരിച്ച നിലയിൽ 5 family member died Shantipur area Fatehpur news ഒരു കുടുംബത്തിലെ അഞ്ച് പേരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ ഫത്തേപൂർ അഞ്ച് പേരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5931750-141-5931750-1580643359926.jpg)
അമ്മയും പെൺമക്കളും മരിച്ച നിലയിൽ
ഇവരുടെ വീട്ടിൽ നിന്നും വിഷക്കുപ്പി കണ്ടെടുത്തു. മരിച്ച സ്‌ത്രീയുടെ ഭർത്താവ് സ്ഥിരമായി മദ്യപിച്ചെത്തി ഇവരെ മർദിക്കുമായിരുന്നു. ഇതുകാരണം മക്കൾക്ക് വിഷം കൊടുത്തശേഷം അവർ ആത്മഹത്യ ചെയ്‌തതാകാമെന്നും പരിസരവാസികൾ പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകൂവെന്നും ഒളിവിലുള്ള ഭർത്താവിനെ കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.