കേരളം

kerala

ETV Bharat / bharat

ആയുഷ് ഡയറക്ടറേറ്റിലെ വനിതാ ഉദ്യോഗസ്ഥക്കുനേരെ ലൈംഗിക അതിക്രമം - ഉചിതമായ നിയമനടപടി

വനിതാ സഹപ്രവർത്തക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭുവനേശ്വറിലെ ആയുഷ് ഡയറക്ടറേറ്റിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെതിരെ ലൈംഗിക പീഡന കേസ് രജിസ്റ്റർ ചെയ്തു.

Sexual harassment Odisha AYUSH Directorate workplace harassment വനിതാ സഹപ്രവർത്തക പരാതി ഭുവനേശ്വറിലെ ആയുഷ് ഡയറക്ടറേറ്റ പൊലീസ് കമ്മീഷണർ എസ് സാരംഗി ഉചിതമായ നിയമനടപടി അശ്ലീല വീഡിയോ
ആയുഷ് ഡയറക്ടറേറ്റിലെ വനിതാ ഉദ്യോഗസ്ഥക്കുനേരെ ലൈംഗിക അതിക്രമം

By

Published : Jul 7, 2020, 10:17 AM IST

ഭുവനേശ്വർ:ഭുവനേശ്വർ ആയുഷ് ഡയറക്ടറേറ്റിലെ മുതിർന്ന വനിതാ ഉദ്യോഗസ്ഥക്കുനേരെ ലൈംഗിക അതിക്രമം. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആയുഷ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥനെതിരെ പൊലീസ് കേസെടുത്തു. പരാതിയുടെ അടിസ്ഥാനത്തിൽ ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്ന് പൊലീസ് കമ്മിഷണർ എസ് സാരംഗി പറഞ്ഞു.

തെളിവ് സഹിതമാണ് പരാതി നൽകിയതെന്ന് യുവതി മാധ്യമങ്ങളോട് പറഞ്ഞു. സ്ഥാപനത്തിലെ കരാർ ജീവനക്കാരിയാണ് യുവതി. ഉദ്യോഗസ്ഥൻ അശ്ലീല വീഡിയോകൾ പതിവായി അയക്കാറുണ്ടെന്നും പരാതിയിൽ പറയുന്നു. ഡയറക്റ്ററേറ്റിനും പരാതി നൽകിയതായി യുവതി പറഞ്ഞു.

ABOUT THE AUTHOR

...view details