കാമുകന്‍റെ ആസിഡ് ആക്രമണത്തില്‍ യുവതി മരിച്ചു - മുംബൈയില്‍ ആസിഡ് ആക്രമണം
ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല. അവിനാഷ് രാജുരെ (25) എന്നയാളാണ് കേസിലെ പ്രതി.
മുംബൈ: മഹാരാഷ്‌ട്രയിലെ ബീഡ് ജില്ലയില്‍ കാമുകന്‍റെ ആസിഡ് ആക്രമണത്തിനിരയായ യുവതി മരിച്ചു. ശനിയാഴ്‌ചയാണ് സംഭവം നടന്നത്. ആക്രമണത്തിന്‍റെ കാരണം വ്യക്തമല്ല. അവിനാഷ് രാജുരെ (25) എന്നയാളാണ് കേസിലെ പ്രതി. ഷെല്‍ഗാവോണ്‍ സ്വദേശിയായ യുവതി പൂനെയില്‍ നിന്ന് സ്വന്തം നാട്ടിലേക്ക് സുഹൃത്തിന്‍റൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. ആസിഡൊഴിച്ചതിന് ശേഷം ഇയാള്‍ പെണ്‍കുട്ടിയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്താനും ശ്രമിച്ചു. ആക്രമണത്തിന് ശേഷം പ്രതി സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. പെണ്‍കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചിരുന്നെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രതിയെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.