താനെ റെയിൽവേ സ്റ്റേഷനിൽ യുവതി ആൺകുട്ടിക്ക് ജന്മം നൽകി. ട്രയിൻ യാത്രക്കിടെ പ്രസവ വേദന ആനുഭവപ്പെട്ട ഇഷ്റത്ത് ഷെയ്ക്ക് എന്ന യുവതിയാണ് കുഞ്ഞിന് ജന്മം നൽകിയത്
താനെ റെയിൽവേ സ്റ്റേഷനിൽ യുവതിക്ക് സുഖപ്രസവം - rpf
അംബിവലിയിൽ നിന്ന് കുർളയിലേക്കുള്ള ട്രെയിൻ യാത്രയിക്കിടെയാണ് യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടത്
അംബിവലിയിൽ നിന്ന് കുർളയിലേക്കുള്ള യാത്രയിക്കിടെയാണ് ഇഷ്റത്ത് ഷെയ്ക്കിന് പ്രസവ വേദന അനുഭവപ്പെട്ടത്. തുടർന്ന് റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) വനിതാ ഉദ്യോഗസ്ഥർ ഇവരെ താനെ സ്റ്റേഷനിലുള്ള വൺ റുപ്പീ ക്ളീനിക്കിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടുത്തെ എമർജൻസി മെഡിക്കൽ റൂമിൽ വച്ചായിരുന്നു പ്രസവം
അമ്മയും കുഞ്ഞും സുരക്ഷിതരാണെന്ന് ക്ളിനിക്ക് അധികൃതർ അറിയിച്ചു. സെൻട്രൽ റയിൽവേക്ക് കീഴിലെ പല റെയിൽവേ സ്റ്റേഷനുകളിലും യാത്രക്കാർക്കായി വൺ റുപ്പീ ക്ലിനിക്ക് സംവിധാനം ലഭ്യമാണ്.