ബെംഗളൂരു:ബസ്റ്റോപ്പിൽ നിൽക്കവെ പ്രസവവേദന വന്ന ഗർഭിണി പെൺകുഞ്ഞിന് ജന്മം നൽകി. പ്രസവത്തിനായി ആശുപത്രിയിലേക്ക് പോകാൻ ഇറങ്ങിയ ബാഗേവാദി സ്വദേശി മഹാദേവിയാണ് ബസ്റ്റോപ്പിൽ പ്രസവിച്ചത്. കർണാടകയിലെ വിജയപുര ജില്ലയിൽ നിദഗുണ്ടി ബസ്റ്റോപ്പിലാണ് സംഭവം.
അപ്രതീക്ഷിത പ്രസവവേദന; കുഞ്ഞ് ജനിച്ചത് ബസ്റ്റോപ്പിൽ - പ്രസവവേദന
പ്രസവത്തിന് ആശുപത്രിയിലേക്ക് പോകാൻ നിൽക്കവെയാണ് ബസ് കാത്ത് നിന്ന ഗർഭിണിക്ക് വേദന അനുഭവപ്പെട്ടത്
കുഞ്ഞ്
ഒരു മണിക്കൂറിലധികം നേരം ബസ് കാത്തുനിന്ന മഹാദേവിക്ക് അപ്രതീക്ഷിതമായി പ്രസവവേദന വരികയായിരുന്നു. സമീപത്തുണ്ടായിരുന്ന മറ്റൊരു സ്‌ത്രീയുടെ സഹായത്തോടെ ബസ്റ്റോപ്പിൽ വച്ചുതന്നെ പ്രസവം നടക്കുകയും ചെയ്‌തു. പിന്നീട് സർക്കാർ ആംബുലൻസ് എത്തുകയും മഹാദേവിയെ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്‌തു. അമ്മയും കുഞ്ഞും സുരക്ഷിതരാണെന്ന് ഡോക്‌ടർമാർ അറിയിച്ചു.