വിജയപുര(കർണാടക): നിഡഗുണ്ടി ബസ്സ്റ്റോപ്പിൽ ഗര്‍ഭിണിയായ സ്ത്രീ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ബസ് കാത്തുനിൽക്കുന്നതിനിടെ ഇവര്‍ക്ക് പ്രസവ വേദന അനുഭവപ്പെടുകയായിരുന്നു. വിജയപൂർ ജില്ലയിലെ ബാഗേവാഡി നിവാസിയായ മഹാദേവിയാണ് പ്രസവിച്ചത്.
വിജയപുരയില്‍ ബസ്സ്റ്റോപ്പില്‍ സ്ത്രീ കുഞ്ഞിന് ജന്മം നല്‍കി - Woman deliver baby
വിജയപൂർ ജില്ലയിലെ ബാഗേവാഡി നിവാസിയായ മഹാദേവിയാണ് ബസ് സ്റ്റോപ്പില്‍ പ്രസവിച്ചത്.

വിജയപുരയില്‍ ബസ്സ്റ്റോപ്പില്‍ സ്ത്രീ പ്രസവിച്ചു
ബഗൽകോട്ടിലേക്ക് പോകാൻ ബസ് സ്റ്റോപ്പിൽ ഒരു മണിക്കൂറോളം നേരമാണ് ഇവര്‍ കാത്തു നിന്നത്. ബസ് സ്റ്റാൻഡിൽ മറ്റ് സ്ത്രീകളുടെ സഹായത്തോടെ ഇവര്‍ പ്രസവിക്കുകയായിരുന്നു. പിന്നീട് സർക്കാർ ആംബുലൻസില്‍ ഇവരെ രാംപുര പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. അമ്മയും നവജാതശിശുവും ആരോഗ്യത്തോടെ ഇരിക്കുന്നതായി ഡോക്ടർമാർ പറഞ്ഞു
Last Updated : Jan 2, 2020, 5:04 AM IST