ശ്രീനഗർ:ടാങ്‌ദർ മേഖലയിലെ നിയന്ത്രണ രേഖക്കടുത്ത് പാകിസ്ഥാൻ നടത്തിയ വെടിവെപ്പിൽ ഒരു സ്ത്രീ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ത്യയുടെ ഭാഗത്ത് നിന്നും യാതൊരു പ്രകോപനവുമില്ലാതെയാണ് പാക് വെടിവെപ്പ്.
വീണ്ടും പാക് പ്രകോപനം; വെടിവെപ്പിൽ ഒരു സ്ത്രീ മരിച്ചു - ടാങ്‌ദറിൽ വെടിവെപ്പ് വാർത്ത
ഇന്ന് ടാങ്‌ദറിലെ നിയന്ത്രണ രേഖക്കടുത്ത് നടന്ന വെടിവെപ്പിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ആക്രമണത്തിന് ശക്തമായ മറുപടി നൽകുമെന്ന് ഇന്ത്യൻ സേന.
വെടിനിർത്തൽ കരാർ ലംഘനം
കഴിഞ്ഞ ശനിയാഴ്‌ചയും ഇന്ത്യൻ സേനക്ക് നേരെ ഉണ്ടായ വെടിവെപ്പിൽ രണ്ട് ഇന്ത്യൻ സൈനികരും ഒരു പ്രദേശവാസിയും കൊല്ലപ്പെട്ടിരുന്നു. മൂന്ന് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട് ചെയ്‌തു. ഞായറാഴ്‌ച ടാങ്‌ദറിലെ നിയന്ത്രണ രേഖക്കടുത്ത് ഇന്ത്യൻ സേന പാകിസ്ഥാനെതിരെ തിരിച്ചടിച്ചിരുന്നു. ആക്രമണത്തിൽ പത്ത് പാക് സൈനികർ കൊല്ലപ്പെടുകയും പാകിസ്ഥാന്‍റെ മൂന്ന് തീവ്രവാദ ക്യാമ്പുകളെ തകർക്കുകയും ചെയ്‌തെന്ന് സൈനിക മേധാവി വ്യക്തമാക്കിയിരുന്നു.