ലഖ്‌നൗ: അമേത്തിയിലെ ഭൂമി തർക്ക കേസിൽ പൊലീസ് നിഷ്‌ക്രിയത്വം ആരോപിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിന് മുന്നിൽ ഒരു സ്ത്രീയും മകളും സ്വയം തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ ഇവരെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു.
യുപി മുഖ്യമന്ത്രിയുടെ ഓഫീസിന് പുറത്ത് അമ്മയും മകളും ആത്മഹത്യയ്ക്ക് ശ്രമിച്ചു - യുപി മുഖ്യമന്ത്രി
ഗുരുതരമായി പൊള്ളലേറ്റ ഇവരെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമാണെന്ന് പൊലീസ് പറഞ്ഞു.
യുപി
സംസ്ഥാന തലസ്ഥാനത്തെ ഉയർന്ന സുരക്ഷാ മേഖലയിൽ വെള്ളിയാഴ്ച വൈകുന്നേരം 5.40 ഓടെയാണ് സംഭവം. ഈ പ്രദേശത്താണ് നിയമസഭയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ഓഫീസായ ലോക് ഭവനും സ്ഥിതിചെയ്യുന്നത്. സംഭവത്തിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. അമേത്തിയിലെ ജാമോ പ്രദേശത്ത് ഇവർക്ക് ഭൂമിയുടെ പേരിൽ ചില പ്രശ്നങ്ങളുണ്ട്. പരാതി നൽകുന്നതിന് പകരം ലോക് ഭവനിനു മുന്നിൽ തീകൊളുത്തി മരിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവത്തിൽ അന്വേഷണണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.