ലക്‌നൗ : ഉത്തർപ്രദേശിൽ 21 കാരിയെ അയൽവാസിയായ യുവാവിന്‍റെ വീട്ടിൽ കണ്ടതിനെ തുടർന്ന് നാട്ടുകാർ യുവാവിനെ മർദിച്ചു. യുവതി സംഭവസ്ഥലത്ത് ആത്മഹത്യ ചെയ്തു. യുവതി വീടിനുള്ളിൽ തൂങ്ങി മരിക്കുകയായിരുന്നു. യുവാവിനെ കാണാൻ യുവതി വീട്ടിൽ എത്തിയപ്പോഴാണ് നാട്ടുകാരും യുവതിയുടെ അച്ഛനും ചേർന്ന് വീട് വളഞ്ഞ് ആക്രമിച്ചത്. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു.
അവിഹിതമാരോപിച്ച് യുവാവിനെ നാട്ടുകാർ മർദിച്ചു; 21 കാരി ആത്മഹത്യ ചെയ്തു
യുവാവിനെ കാണാൻ യുവതി വീട്ടിൽ എത്തിയപ്പോഴാണ് നാട്ടുകാരും യുവതിയുടെ അച്ഛനും ചേർന്ന് വീട് വളഞ്ഞ് ആക്രമിച്ചത്. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു.
അവിഹിതമാരോപിച്ച് യുവാവിനെ നാട്ടുകാർ മർദിച്ചു; 21 കാരി ആത്മഹത്യാ ചെയ്തു
സംഭവസ്ഥലത്തെത്തിയ പൊലീസ് യുവാവിനെ ആശുപത്രിയിൽ എത്തിച്ചു. യുവതിയും പുരുഷനും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും ഇവർ അയൽവാസികളാണെന്നും പൊലീസ് പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.