ദുൻഗർപൂർ:രാജസ്ഥാനിലെ ദുൻഗർപൂർ ജില്ലയിലെ തലോറ ഗ്രാമത്തിൽ ഉണ്ടായ തീപിടുത്തത്തിൽ യുവതി മരിച്ചു. ഹീര പട്ടിദാർ എന്ന യുവതിയാണ് മരിച്ചത്. പാടത്തുണ്ടായിരുന്ന പുല്ലിന് തീ ഇടുകയും തുടര്‍ന്നുണ്ടായ കാറ്റിൽ തീ പടര്‍ന്ന് പിടിച്ചതുമാകാമെന്ന് നാട്ടുകാര്‍ പറയുന്നു. പാടത്ത് തീ പിടിച്ചത് കണ്ട നാട്ടുകാരാണ് അഗ്നി ശമന സേനയെ വിവരമറിയിച്ചത്.
യുവതി പൊള്ളലേറ്റ് മരിച്ചു - Woman burnt alive
പാടത്ത് പുല്ല് കത്തിക്കാന്‍ തീയിട്ടത് പടര്‍ന്ന് പിടിച്ചതാകാമെന്ന് നാട്ടുകാര്‍ പറയുന്നു
യുവതി പൊള്ളലേറ്റ് മരിച്ചു
പൊലീസ് സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അസ്‌പൂര്‍ കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍ററിലേക്ക് മാറ്റി. മരിച്ച യുവതിയുടെ ഭര്‍ത്താവ് 13 വർഷം മുമ്പ് അസുഖം ബാധിച്ച് മരിച്ചിരുന്നു. ഇവര്‍ക്ക് 12 വയസുള്ള ഒരു മകനുണ്ട്.