ഡൽഹിയിൽ സ്ത്രീക്ക് നേരെ രാസവസ്തു പ്രയോഗം;പ്രതി രക്ഷപ്പെട്ടു - crime on woman in india
ആക്രമണത്തിന് ശേഷം പ്രതി രക്ഷപ്പെട്ടു. പ്രതി ഒളിവിലാണ്.
ന്യൂഡൽഹി:രാസവസ്‌തു പ്രയോഗിച്ച് സ്ത്രീയെ ആക്രമിച്ചു. തലസ്ഥാനത്തെ ഏറ്റവും തിരക്കേറിയ റെയിൽവേ സ്റ്റേഷനായ അജ്‌മീർ ഗേറ്റ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ആക്രമണത്തിന് ശേഷം പ്രതി രക്ഷപ്പെട്ടു. ഇപ്പോഴും പ്രതി ഒളിവിലാണ്. കണ്ണിന് പരിക്കേറ്റതിനെ തുടർന്ന് യുവതിയെ ചികിത്സയ്ക്കായി ലോക് നായക് ജയപ്രകാശ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ അവിടെ നിന്ന് ഗുരു നാനാക്ക് നേത്ര കേന്ദ്രത്തിലേക്ക് സ്ത്രീയെ മാറ്റിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിവരികയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.