കേരളം

kerala

By

Published : Mar 30, 2020, 6:26 PM IST

ETV Bharat / bharat

കൊവിഡ് 19: വ്യാജ വാട്‌സ് ആപ്പ് സന്ദേശം പ്രചരിപ്പിച്ച സ്ത്രീ അറസ്റ്റില്‍

15 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നും സംസ്ഥാന സര്‍ക്കാര്‍ വിവരങ്ങള്‍ ഒളിച്ചുവെക്കുകയാണെന്നുമാണ് പ്രചരിപ്പിച്ചത്.

Woman arrested  fake news  WhatsApp group  Woman arrested for posting fake news  കൊവിഡ് 19 : വ്യാജ വാട്‌സ് ആപ്പ് സന്ദേശം പ്രചരിപ്പിച്ചതിന് സ്ത്രീ അറസ്റ്റില്‍  വാട്സ് ആപ്പ് ഗ്രൂപ്പ്
കൊവിഡ് 19 : വ്യാജ വാട്‌സ് ആപ്പ് സന്ദേശം പ്രചരിപ്പിച്ചതിന് സ്ത്രീ അറസ്റ്റില്‍

കൊൽക്കത്ത: വാട്‌സ്ആപ്പിൽ കൊവിഡ് -19 സംബന്ധിച്ച വ്യാജ വിവരങ്ങൾ പങ്കുവെച്ചതിന് സ്ത്രീ അറസ്റ്റിലായതായി കൊല്‍ക്കത്ത പൊലീസ്.

ന്യൂ അലിപോർ‌ പ്രദേശത്ത് 15 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നും സംസ്ഥാന സര്‍ക്കാര്‍ വിവരങ്ങള്‍ ഒളിച്ചുവെക്കുകയാണെന്നും വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചതിനെതിരെയാണ് കേസ്.

വാട്സ് ആപ്പ് സന്ദേശം ലഭിച്ചവരാണ് അലിപൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയത്. ജ്യോതിഷ് റോയ് റോഡിലെ താമസക്കാരിയാണ് ഇവര്‍. തന്‍റെ അവകാശ വാദത്തെ ന്യായീകരിക്കുന്നതിനുള്ള തെളിവ് നല്‍കാന്‍ പരാജയപ്പെട്ടു. പോസ്റ്റ് ഡിലീറ്റ് ചെയ്യാന്‍ വാട്സ് ആപ്പ് അഡ്മിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

ABOUT THE AUTHOR

...view details