യുപിയില്‍ വീണ്ടും കൂട്ടബലാത്സംഗം - യുപിയില്‍ കൂട്ടബലാത്സംഗം
വയലില്‍ ജോലിക്ക് പോയ യുവതിയെയാണ് മൂന്ന് പേര്‍ പീഡിപ്പിച്ചത്.
ലക്‌നൗ: ഉത്തര്‍പ്രദേശിലെ ഷാമ്‌ലി ജില്ലയില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായി. വയലില്‍ ജോലിക്ക് പോയ യുവതിയെയാണ് മൂന്ന് പേര്‍ പീഡിപ്പിച്ചത്. പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദിച്ച ശേഷമാണ് പ്രതികള്‍ സ്ഥലം വിട്ടത്. പിന്നാലെ വീട്ടിലെത്തിയ യുവതി അമ്മയോടാണ് പീഡന വിവരം പറഞ്ഞത്. പിന്നാലെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌ത പൊലീസ് രണ്ട് പ്രതികളെ പിടികൂടിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുകയാണെന്ന് പൊലീസ് അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയിലാണ്.