ലക്‌നൗ :മുസാഫർ നഗറിലെ ഷാപ്പൂരിൽ ബലാത്സംഗത്തിന് ഇരയായ യുവതിക്ക് നേരെ ആസിഡ് ആക്രമണം. 30 ശതമാനം പൊള്ളലേറ്റ യുവതി മീററ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. നാല് പേർ ചേർന്നാണ് യുവതിയെ ആക്രമിച്ചത്. പ്രതികൾക്കെതിരെ യുവതി നേരത്തെ ബലാത്സംഗത്തിന് പരാതി നൽകിയിരുന്നു. പരാതി പിൻവലിക്കാത്തതിനെ തുടർന്നാണ് ആസിഡ് ആക്രമണമെന്ന് ഷാഹ്പൂർ പോലീസ് സ്റ്റേഷനിലെ സർക്കിൾ ഓഫീസർ ഗിർജ ശങ്കർ ത്രിപാഠി പറഞ്ഞു. യുവതിയുടെ വീട്ടിൽ അതിക്രമിച്ചു കയറിയാണ് ആസിഡ് ആക്രമണം നടത്തിയത്. ആരിഫ്, ഷാനവാസ്, ഷെരീഫ്, ആബിദ് എന്നിവരാണ് പ്രതികൾ. ഇവർ നാല് പേരെ കസേർവ ഗ്രാമ നിവാസികളാണ്. നാലുപേരും ഒളിവിലാണെന്നും ഇവരെ ഉടൻ പിടികൂടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബലാത്സംഗത്തിന് ഇരയായ യുവതിക്ക് നേരെ ആസിഡ് ആക്രമണം
പ്രതികൾക്കെതിരെ യുവതി നേരത്തെ ബലാത്സംഗത്തിന് പരാതി നൽകിയിരുന്നു. പരാതി പിൻവലിക്കാത്തതിനെ തുടർന്നാണ് ആസിഡ് ആക്രമണമെന്ന് കരുതുന്നു.
നാല് പേർ ചേർന്ന് യുവതിയെ ആസിഡ് ഉപയോഗിച്ച് ആക്രമിച്ചു
അന്വേഷണത്തിനിടെ ബലാത്സംഗത്തിന് തെളിവുകളൊന്നും ലഭിക്കാത്തതിനാൽ പൊലീസിന് നേരത്തെ കേസ് അവസാനിപ്പിക്കേണ്ടിവന്നു. എന്നാൽ ആസിഡ് ആക്രമണത്തിൽ ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 326 എ പ്രകാരമുള്ള കേസ് ഫയൽ ചെയ്‌തതായി ത്രിപാഠി പറഞ്ഞു. പത്തുവർഷം തടവ് വരെ ലഭിക്കാവുന്ന കുറ്റമാണിത്. ഐപിസി 323, 452, 504, 506 എന്നിവയാണ് എഫ്‌ഐആറിൽ ഉൾപ്പെടുത്തിയിട്ടുള്ള മറ്റ് ഐപിസി സെക്ഷനുകൾ.
Last Updated : Dec 8, 2019, 5:39 PM IST