കേരളം

kerala

ETV Bharat / bharat

എംകെ സ്റ്റാലിന്‍റെ സുരക്ഷ പിൻവലിച്ചതിന് കാരണം കേന്ദ്രത്തിന്‍റെ കുടിപ്പക: വി.നാരായണസ്വാമി - Stalin

സുരക്ഷാ ഏജൻസികളുടെ റിപ്പോട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്നായിരുന്നു കേന്ദ്രത്തിന്‍റെ വിശദീകരണം.

Puducherry CM  V Narayanasamy  Security cover  Stalin  എംകെ സ്റ്റാലിന്‍റെ സുരക്ഷ പിൻവലിച്ചതിന് കാരണം കേന്ദ്രത്തിന്‍റെ കുടിപ്പക:വി.നാരായണസ്വാമി
എംകെ സ്റ്റാലിന്‍റെ സുരക്ഷ പിൻവലിച്ചതിന് കാരണം കേന്ദ്രത്തിന്‍റെ കുടിപ്പക: വി.നാരായണസ്വാമി

By

Published : Jan 13, 2020, 3:31 AM IST

പുതുച്ചേരി:ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിന്‍റെ സിആർപിഎഫ് സുരക്ഷ പിൻവലിച്ചത് കേന്ദ്രത്തിന്‍റെ കുടിപ്പകയാണെന്ന് പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസ്വാമി . കഴിഞ്ഞ ദിവസമാണ് തമിഴ്‌നാട് ഉപമുഖ്യമന്ത്രി പനീർശെൽവത്തിന്‍റെയും ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിന്‍റെയും സുരക്ഷ കേന്ദ്രസർക്കാർ പിൻവലിച്ചത്. ഇരുവരും സുരക്ഷഭീഷണി നേരിടുന്നില്ലെന്നുള്ള സുരക്ഷാ ഏജൻസികളുടെ റിപ്പോട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്നായിരുന്നു കേന്ദ്രത്തിന്‍റെ വിശദീകരണം. സ്റ്റാലിന് നൽകിയിരുന്ന ഇസഡ് പ്ലസ് സുരക്ഷ പിൻവലിച്ചത് കേന്ദ്രത്തിന്‍റ കുടിപ്പകയാണെന്നും നരേന്ദ്ര മോദി സർക്കാരിന്‍റെ ഈ നടപടിയെ താൻ അപലപിക്കുന്നെന്നും വി. നാരായണ സ്വാമി ട്വീറ്റ് ചെയ്‌തു .

ABOUT THE AUTHOR

...view details