കേരളം

kerala

ETV Bharat / bharat

രാജ്യത്ത് 63,509 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - India's COVID-19

വൈറസ് ബാധിച്ച് 730 പേർ കൂടി മരിച്ചു. രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 72,39,390 ആയി.

ന്യൂഡൽഹി  രാജ്യത്ത് 63,509 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു  ഇന്ത്യാ കൊവിഡ്  വൈറസ് ബാധിച്ച് 730 പേർ കൂടി മരിച്ചു  India's COVID-19 tally reaches 72,39,390  India's COVID-19  COVID-19
രാജ്യത്ത് 63,509 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

By

Published : Oct 14, 2020, 2:45 PM IST

ന്യൂഡൽഹി: രാജ്യത്ത് 63,509 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 72,39,390 ആയി. വൈറസ് ബാധിച്ച് 730 പേർ കൂടി മരിച്ചു.ഇതോടെ കൊവിഡ് ബാധിച്ച് 1,10,586 പേർ മരിച്ചു. അതേ സമയം രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞു വരുന്നത് ശ്രദ്ധേയമാണ്. നിലവിൽ രാജ്യത്ത് 8,26,876 സജീവ രോഗ ബാധിതരാണ് നിലവിലുള്ളത്. 63,01,928 പേർ രോഗമുക്തി നേടി.

ഇന്ത്യയി ഏറ്റവും കൂടുതൽ രോഗബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. 2,05,884 സജീവ രോഗബാധിതരാണ് സംസ്ഥാനത്തുള്ളത്. 12,97,252 പേർക്ക് രോഗം ഭേദമായി. വൈറസ് ബാധിച്ച് 40,701 പേർ മരിച്ചു. കർണാടകയിൽ 1,13,478 സജീവ രോഗബാധിതരാണ് നിലവിലുള്ളത്. 6,02,505 പേർക്ക് രോഗം ഭേദമായി.വൈറസ് ബാധിച്ച് 10,123 പേർ മരിച്ചു. ആന്ധ്രയിൽ 42,855 സജീവ രോഗബാധിതരും ഏഴ് ലക്ഷത്തിലധികം പേർക്ക് രോഗം ഭേദമാവുകയും ചെയ്തു. വൈറസ് ബാധിച്ച് 6,291 പേർ മരിച്ചു. തമിഴ്‌നാട്ടിൽ 43,239 സജീവ രോഗ ബാധിതരും 6,12,320 പേർക്ക് രോഗം ഭേദമാവുകയും ചെയ്തു. ഇതുവരെ രാജ്യത്ത് ഒൻപത് കോടിയിലധികം സാമ്പിളുകൾ പരിശോധിച്ചു.

ABOUT THE AUTHOR

...view details