ന്യൂഡൽഹി:കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് പുതിയ 55,342 കൊവിഡ് കേസുകളും 706 മരണങ്ങളും റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിലെ കൊവിഡ് കേസുകളുടെ എണ്ണം 71,75,881ആയെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പ്രതിദിന കൊവിഡ് കേസുളുടെ എണ്ണം കുറയുന്നത് ശുഭപ്രതീക്ഷ നൽകുന്നുണ്ട്. രാജ്യത്ത് 8,38,729 സജീവ കൊവിഡ് കേസുകളും 62,27,296 രോഗമുക്തിയുമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 1,09,856 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.
ഇന്ത്യയിലെ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണത്തിൽ കുറവ് - ഇന്ത്യയിലെ കൊവിഡ് കേസുകൾ
രാജ്യത്ത് 8,38,729 സജീവ കൊവിഡ് കേസുകളും 62,27,296 രോഗമുക്തിയുമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. 1,09,856 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്
രാജ്യത്ത് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയിൽ 12,81,896 രോഗികളാണ് ഇതുവരെ രോഗമുക്തരായത്. ഇതുവരെ 40,514 പേർ രോഗം ബാധിച്ച് മരിച്ചു. കർണാടകയിൽ 1,15,795 സജീവ കൊവിഡ് കേസുകളാണ് ഉള്ളത്. 5,92,084 പേർ രോഗമുക്തരാവുകയും 10,036 പേർ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു. ആന്ധ്രയിൽ 43,983 സജീവ കൊവിഡ് കേസുകളും ഏഴ് ലക്ഷത്തിലധികം രോഗമുക്തിയും 6,256 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. അതേസമയം, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ കണക്കനുസരിച്ച് തിങ്കളാഴ്ച വരെ രാജ്യത്ത് ആകെ 8,89,45,107 സാമ്പിളുകളാണ് പരിശോധിച്ചത്.