ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 55,079 പുതിയ കൊവിഡ് ബാധിതര്‍. 876 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു. കേന്ദ്ര ആരോഗ്യ വകുപ്പിന്‍റെ ഔദ്യോഗിക കണക്ക് പ്രകാരം രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 27,02,743 ആയി. നിലവില്‍ 6,73,166 പേരാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്. 19,77,780 പേര്‍ ഇതുവരെ രോഗമുക്തരായി. മരണനിരക്ക് 51,797 ആയി. രാജ്യത്ത് കൊവിഡ് ഏറ്റവുമധികം ബാധിച്ച മഹാരാഷ്‌ട്രയില്‍ രോഗികളുടെ എണ്ണം ദിനം പ്രതി ഉയരുകയാണ്. 1,58,705 പേരാണ് സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളത്. 4,17,123 പേര്‍ രോഗമുക്തരായി. 20,037 കൊവിഡ് മരണങ്ങളാണ് സംസ്ഥാനത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്‌തത്.
24 മണിക്കൂറിനിടെ രാജ്യത്ത് 55,079 പേര്‍ക്ക് കൊവിഡ് - കേന്ദ്ര ആരോഗ്യ വകുപ്പ്
രാജ്യത്തെ കൊവിഡ് മരണനിരക്ക് 50,000 കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രി
തമിഴ്‌നാട്ടില്‍ നിലവില്‍ 54,019 പേര്‍ ചികിത്സയിലുണ്ട്. 2,78,270 പേര്‍ രോഗമുക്തരായി. 5,766 പേര്‍ ഇതുവരെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചു. ആന്ധ്രാ പ്രദേശില്‍ 85,945 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 2,01,234 പേര്‍ രോഗമുക്തി നേടി. 2,650 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു. ഡല്‍ഹിയില്‍ ഇനി ചികിത്സയിലുള്ളത് 10,823 പേരാണ്. 1,37,561 പേര്‍ രോഗമുക്തരായി. 4,196 പേരാണ് ഇതുവരെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് ഇതുവരെ 3,09,41,264 സാമ്പിളുകള്‍ പരിശോധിച്ചു. തിങ്കളാഴ്‌ച മാത്രം 8,99,864 സാമ്പിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ വ്യക്തമാക്കി.