ന്യൂഡല്‍ഹി: ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 46,254 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് നിരക്ക് 83,13,877 ആയതായി കേന്ദ്ര ആരോഗ്യവകുപ്പിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് കൊവിഡ് കേസുകള്‍ പ്രതിദിനം കുറഞ്ഞു വരികയാണ്. നിലവില്‍ 5,33,787 പേരാണ് ചികില്‍സയില്‍ കഴിയുന്നത്.
ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 46,254 പേര്‍ക്ക് കൂടി കൊവിഡ് - ഇന്ത്യ കൊവിഡ് നിരക്ക്
ഇതോടെ രാജ്യത്തെ കൊവിഡ് നിരക്ക് 83 ലക്ഷം പിന്നിട്ടു.

ഇന്ത്യയില്‍ 24 മണിക്കൂറിനിടെ 46,254 പേര്‍ക്ക് കൂടി കൊവിഡ്
24 മണിക്കൂറിനിടെ 53,357പേര്‍ രോഗവിമുക്തി നേടി. ഇതുവരെ 76,56,478 പേരാണ് രാജ്യത്ത് രോഗവിമുക്തി നേടിയത്. 514 പേര്‍ കൂടി മൂലം മരിച്ചതോടെ രാജ്യത്തെ കൊവിഡ് മരണനിരക്ക് 1,23,611ആയി. ഐസിഎംആര്‍ കണക്കുകള്‍ പ്രകാരം നവംബര്‍ 3വരെ 11,29,98,959 സാമ്പിളുകളാണ് ഇന്ത്യയില്‍ പരിശോധിച്ചത്. നിലവില്‍ രാജ്യത്തെ കൊവിഡ് രോഗവിമുക്തി നിരക്ക് 91.06 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. അതേസമയം മരണ നിരക്ക് 1.49 ശതമാനമായി കുറഞ്ഞെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.