രാജ്യത്ത് 24 മണിക്കൂറിനിടെ 44,878 പേര്‍ക്ക് കൊവിഡ് - With spike of 44,878 cases, India's COVID-19 tally crosses 87-lakh
ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 87 ലക്ഷം പിന്നിട്ടു.
ന്യൂഡല്‍ഹി:രാജ്യത്ത് 24 മണിക്കൂറിനിടെ 44,878 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 87,28,795 ആയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 24 മണിക്കൂറിനിടെ 547 പേര്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. രാജ്യത്തെ കൊവിഡ് മരണ നിരക്ക് 1,28,668 ആയി ഉയര്‍ന്നു. നിലവില്‍ 4,84,547 പേരാണ് രാജ്യത്ത് ചികില്‍സയില്‍ കഴിയുന്നത്. കഴിഞ്ഞ ദിവസം 49,079 പേര്‍ കൂടി രോഗവിമുക്തി നേടിയതോടെ ഇതുവരെ 81,15,580 പേര്‍ രോഗവിമുക്തി നേടി. കഴിഞ്ഞ ദിവസം 11,39,230 സാമ്പിളുകള്‍ പരിശോധനയ്‌ക്ക് വിധേയമാക്കി.