ഡല്‍ഹി:കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 75,083 പുതിയ കൊവിഡ് കേസുകളും 1,053 മരണങ്ങളുമാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷം കവിഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതായത് ആകെ 55,62,664 കൊവിഡ് ബാധിതരാണ് ഇന്ത്യയിലുള്ളത്. 9,75,861 സജീവ കേസുകളും 44,97,868 രോഗമുക്തരുമുണ്ട്. കഴിഞ്ഞ ദിവസം 1,053 പേർ മരണമടഞ്ഞപ്പോൾ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 88,935 ആയി ഉയര്‍ന്നു.
കൊവിഡില്‍ പകച്ച് ഇന്ത്യ; വൈറസ് ബാധിതരുടെ എണ്ണം 55 ലക്ഷം കവിഞ്ഞു - കൊവിഡ്-19
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 75,083 പുതിയ കൊവിഡ് കേസുകളും 1,053 മരണങ്ങളുമാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷം കവിഞ്ഞതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു
![കൊവിഡില്‍ പകച്ച് ഇന്ത്യ; വൈറസ് ബാധിതരുടെ എണ്ണം 55 ലക്ഷം കവിഞ്ഞു COVID-19 India's COVID-19 count India's COVID-19 count crosses 55-lakhs With spike of 75,083 cases Corona virus Union Health Ministry Indian Council of Medical Research കൊവിഡില്‍ പകച്ച് ഇന്ത്യ വൈറസ് ബാധിതരുടെ എണ്ണം 55 ലക്ഷം കവിഞ്ഞു കൊവിഡ്-19 കൊറോണ വൈറസ് കൊവിഡില്‍ പകച്ച് ഇന്ത്യ വൈറസ് ബാധിതരുടെ എണ്ണം 55 ലക്ഷം കവിഞ്ഞു കൊവിഡ്-19 കൊറോണ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8891167-566-8891167-1600754383700.jpg)
കൊവിഡില്‍ പകച്ച് ഇന്ത്യ; വൈറസ് ബാധിതരുടെ എണ്ണം 55 ലക്ഷം കവിഞ്ഞു
2,91,630 സജീവ കേസുകളും 8,84,341 രോഗമുക്തരുമുള്ള മഹാരാഷ്ട്രയാണ് ഏറ്റവും കൂടുതൽ കൊവിഡ് ബാധിച്ച സംസ്ഥാനം. രോഗം 98,062 കേസുകൾ ഉള്ള കർണാടകയാണ് രണ്ടാമത്. ആന്ധ്ര പ്രദേശിനെയും കൊവിഡ് സാരമായി ബാധിച്ചിട്ടുണ്ട്. അതേസമയം, ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ കണക്കനുസരിച്ച് കോവിഡ് -19 നായി സെപ്റ്റംബർ 21 വരെ രാജ്യത്ത് 6,53,25,779 സാമ്പിളുകൾ പരിശോധിച്ചു. ഇതിൽ 9,33,185 സാമ്പിളുകളാണ് ഇന്നലെ മാത്രം പരിശോധനക്കെത്തിയത്.