കേരളം

kerala

ETV Bharat / bharat

ഇന്ത്യയിൽ നാലേകാൽ ലക്ഷം പേർക്ക് കൊവിഡ്‌ - Virus cases in india

രണ്ടര ലക്ഷത്തിലധികം പേർക്ക് രോഗമുക്തി ലഭിച്ചു.

Covid
Covid

By

Published : Jun 22, 2020, 10:46 AM IST

ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സ്ഥിരീകരിച്ചത് 14,821 പുതിയ കേസുകളും 445 മരണങ്ങളും. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 4,25,282 ഉം മരണസംഖ്യ 13,699 ഉം ആയി. നിലവിൽ രാജ്യത്ത് 1,74,387 കൊവിഡ്‌ രോഗികളാണ് ചികിത്സയിൽ കഴിയുന്നത്.
വൈറസ് ബാധിച്ച 2,37,196 പേർക്കും സുഖം പ്രാപിച്ചു. ഇന്ത്യയിൽ കൊവിഡ്‌ രോഗം വ്യാപകമായ മഹാരാഷ്ട്രയിൽ 1,32,075 കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. നിലവിൽ 65,744 രോഗികൾക്ക് പരിശോധന ഫലം നെഗറ്റീവ് ആയി. സംസ്ഥാനത്ത് 60,161 രോഗികളാണ് ചികിത്സയിൽ തുടരുന്നത്. എന്നാൽ 6,170 പേർക്ക് ഇതുവരെ കൊവിഡ്‌ മൂലം ജീവഹാനി സംഭവിച്ചു. കൊവിഡ്‌ രൂക്ഷമായി ബാധിച്ച ഡൽഹിയില്‍ 59,746 പേർക്ക് ഇതുവരെ രോഗം ബാധിച്ചു. തമിഴ്‌നാട്ടില്‍ 59,377 കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചത്. കൂടാതെ ഡൽഹിയിൽ 2,175 രോഗികളും തമിഴ്‌നാട്ടിൽ 757 പേരും കൊവിഡിന് കീഴടങ്ങി.

ABOUT THE AUTHOR

...view details