ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്. 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 8,392 കേസുകള്‍. ഇതോടെ ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 1,90,535 ആയി ഉയര്‍ന്നു. ഞായറാഴ്ച 230 കൊവിഡ് 19 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 5,394 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. 91,819 പേര്‍ രോഗ മുക്തരായി. നിലവില്‍ 1,90,535 പേരാണ് ഇന്ത്യയില്‍ ചികിത്സയില്‍ കഴിയുന്നത്.
രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് - ഇന്ത്യ
ഇന്ത്യയില്‍ ഒറ്റ ദിവസത്തിനിടെ 8,392 കൊവിഡ് 19 രോഗികള്‍
ആശങ്ക ഉയര്‍ത്തി രാജ്യത്ത് കൊവിഡ് വ്യാപനം
രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗ ബാധിതരുള്ള മഹാരാഷ്ട്രയില്‍ രോഗ ബാധിതരുടെ എണ്ണം 67,655 എത്തി. കേരളത്തിന്‍റെ അയല്‍ സംസ്ഥാനമായ തമിഴ്നാട്ടിലും രോഗ ബാധിതര്‍ 22,333 ആയി. രാജ്യ തലസ്ഥാനത്ത് 19,844 പേര്‍ക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്.