ന്യൂഡല്‍ഹി:രാജ്യത്ത് 24 മണിക്കൂറിനിടെ 49,931 പുതിയ കൊവിഡ് ബാധിതര്‍. ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 14,35,453 ആയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ 4,85,114 പേരാണ് ചികിത്സയിലുള്ളത്. 9,17,568 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി.
ഇന്ത്യയില്‍ പ്രതിദിന കൊവിഡ് രോഗികള്‍ അര ലക്ഷത്തോട് അടുക്കുന്നു
ഏറ്റവും ഉയര്‍ന്ന് പ്രതിദിന വര്‍ധനവാണിത്. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 14 ലക്ഷം കടന്നു
കഴിഞ്ഞ 24 മണിക്കൂറിനിടെ 708 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ മരണനിരക്ക് 32,771 ആയി. ജൂലൈ 25ന് രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 13 ലക്ഷം കടന്നിരുന്നു. രാജ്യത്ത് ഏറ്റവുമധികം കൊവിഡ് ബാധിച്ച സംസ്ഥാനമായ മഹാരാഷ്ട്രയില്‍ ഇതുവരെ 3,75,799 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തമിഴ്‌നാട്ടില്‍ 2,13,723 പേര്‍ക്കും ഡല്‍ഹിയില്‍ 1,30,606 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഐസിഎംആറിന്‍റെ കണക്ക് പ്രകാരം ഇതുവരെ 1,68,06,803 സാമ്പിളുകള്‍ പരിശോധിച്ചു. ഇതില്‍ ഞായറാഴ്‌ച മാത്രം 5,15,472 സാമ്പിളുകള്‍ പരിശോധിച്ചതായി ഐസിഎംആര്‍ അറിയിച്ചു.