ന്യൂഡൽഹി:കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 45,720 കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷം കടന്നു. ഇന്നലെ 1,129 കൊവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. 4,26,167 സജീവ കേസുകളാണ് നിലവിൽ രാജ്യത്തുള്ളത്. 7,82,606 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. മൊത്തം മരണസംഖ്യ 29,861 ആണ്.
ഇന്ത്യയില്‍ 12 ലക്ഷം കടന്ന് കൊവിഡ് കേസുകൾ: ഒറ്റ ദിവസം 45,720 രോഗികൾ - ഒറ്റ ദിവസം 45,720 കൊവിഡ് കേസുകൾ
4,26,167 സജീവ കേസുകളാണ് നിലവിൽ രാജ്യത്തുള്ളത്. 7,82,606 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. മൊത്തം മരണസംഖ്യ 29,861 ആണ്.
ഇന്ത്യ
മഹാരാഷ്ട്രയിൽ മാത്രം 3,37,607 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ സ്ഥിരീകരിച്ചത് ഇവിടെയാണ്. ഡൽഹിയിലെ കൊവിഡ് കേസുകൾ 1,26,323 ആയി. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെ (ഐസിഎംആർ) കണക്കനുസരിച്ച് ജൂലൈ 22 വരെ 1,50,75,369 സാമ്പിളുകൾ പരിശോധിച്ചിട്ടുണ്ട്. ബുധനാഴ്ച മാത്രം 3,50,823 സാമ്പിളുകൾ പരിശോധിച്ചു.