ഇൻഡോറിലെ കൊവിഡ് രോഗികൾ 16,782 കടന്നു - indore covid updation
ഇൻഡോറിൽ ഏഴ് കൊവിഡ് മരണമാണ് പുതുതായി റിപ്പോർട്ട് ചെയ്‌തത്
![ഇൻഡോറിലെ കൊവിഡ് രോഗികൾ 16,782 കടന്നു ഇൻഡോർ കൊവിഡ് കൊവിഡ് ബാധിതർ മധ്യപ്രദേശ് കൊവിഡ് ഭോപ്പാൽ കൊവിഡ് അപ്‌ഡേഷൻ കൊറോണ വൈറസ് MP MP covid updation corona virus covid cases increases indore covid updation covid](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8782533-149-8782533-1599964469836.jpg)
ഇൻഡോറിലെ കൊവിഡ് രോഗികൾ 16,782 കടന്നു
ഭോപ്പാൽ:പുതുതായി 351 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ഇൻഡോറിലെ ആകെ കൊവിഡ് ബാധിതർ 16,782 കടന്നു. ഏഴ് കൊവിഡ് മരണമാണ് പുതുതായി റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആകെ കൊവിഡ് മരണം 458 ആയി. കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആശുപത്രികളിൽ കിടക്കകൾ, ഓക്‌സിജൻ, വെന്‍റിലേറ്റർ എന്നിവയുടെ കുറവ് റിപ്പോർട്ട് ചെയ്യുന്നുണ്ട്. പുറത്ത് നിന്ന് വരുന്ന രോഗികളും ഇൻഡോറിലെ ആശുപത്രികളിൽ ചികിത്സയിലുണ്ട്.