ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 12,881 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതാദ്യമായാണ് ഇത്രയധികം വൈറസ് കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ രോഗം ബാധിച്ചവരുടെ എണ്ണം 3,66,946 ആയി. നിലവിൽ 1,60,384 പേർ ചികിത്സയിലാണ്. 1,94,325 പേർ രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒറ്റ ദിവസത്തിൽ 334 മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12,237 ആയി.
കഴിഞ്ഞ 24 മണിക്കൂറിൽ ഇന്ത്യയില്‍ റിപ്പോർട്ട് ചെയ്തത് 12,881 കേസുകൾ - ഇത്രയധികം വൈറസ് കേസുകൾ
രോഗം ബാധിച്ചവരുടെ എണ്ണം 3,66,946 ആയി. നിലവിൽ 1,60,384 പേർ ചികിത്സയിലാണ്. 1,94,325 പേർ രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒറ്റ ദിവസത്തിൽ 334 മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12,237 ആയി.
കഴിഞ്ഞ 24 മണിക്കൂറിൽ രാജ്യത്ത് 12,881 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു
മഹാരാഷ്ട്രയിൽ പുതുതായി 51,935 കേസുകൾ റിപ്പോർട്ട് ചെയ്തു. ആകെ രോഗബാധിതരുടെ എണ്ണം 1,16,752 ആയി. 59,166 രോഗികൾ രോഗമുക്തി നേടി. സംസ്ഥാനത്ത് മരണസംഖ്യ 5,651 ആയി.
തമിഴ്‌നാട്ടിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 50,193 ആയി. രാജ്യത്ത് കൊവിഡ് കേസുകളുടെ എന്നതിൽ ഡൽഹി മൂന്നാമതായി. 47,102 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.