ന്യൂഡൽഹി: ഇന്ത്യയിൽ 53,370 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. രാജ്യത്ത് സ്ഥിരീകരിച്ച മൊത്തം കേസുകളുടെ എണ്ണം 78,14,682 ആയി ഉയർന്നു. 650 പുതിയ മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ കൊവിഡ് മരണസംഖ്യ 1,17,956 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 67,549 പേർ രോഗമുക്തി നേടി.
ഇന്ത്യയിൽ 53,370 പുതിയ കൊവിഡ് കേസുകൾ - ഇന്ത്യ കൊവിഡ്
രാജ്യത്ത് സ്ഥിരീകരിച്ച മൊത്തം കേസുകളുടെ എണ്ണം 78,14,682 ആയി ഉയർന്നു. 650 പുതിയ മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
1,44,426 കേസുകളോടെ കൊവിഡ് ഏറ്റവും കൂടുതൽ ബാധിച്ച സംസ്ഥാനമായി മഹാരാഷ്ട്ര തുടരുന്നു. സംസ്ഥാനത്ത് 14,45,103 രോഗികൾ സുഖം പ്രാപിച്ചു. ഇതുവരെ 43,015 പേർ മരിച്ചു. കർണാടകയിൽ 89,502 സജീവ കേസുകളും 10,821 മരണങ്ങളും റിപ്പോകട്ട് ചെയ്ചു. കേരളത്തിൽ 95,760 കേസുകളുണ്ട്. ഇതുവരെ 2,80,793 രോഗികൾ സുഖം പ്രാപിച്ചു. 1,232 മരണങ്ങളും റിപ്പോർട്ട് ചെയ്തു.
പശ്ചിമ ബംഗാളിൽ 36,471 സജീവ കേസുകളും തമിഴ്‌നാട്ടിലും ഡൽഹിയിലും യഥാക്രമം 32,960, 26,001 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതേസമയം, ഒക്ടോബർ 23 വരെ രാജ്യത്ത് 10,13,82,564 സാമ്പിളുകൾ പരിശോധിച്ചു.