ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 32,080 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ ഇന്ത്യയുടെ ആകെ കൊവിഡ് കേസുകൾ 97,35,850 ആയി ഉയർന്നു. 402 പുതിയ മരണങ്ങളും റിപ്പോർട്ട് ചെയ്തു. കൊവിഡ് മരണസംഖ്യ 1,41,360 ആയി ഉയർന്നു. ഇതോടെ മരണസംഖ്യ 3,78,909 ആയി. മഹാരാഷ്ട്രയിൽ 74,460 സജീവ കേസുകളാണുള്ളത്. ഇതുവരെ 9,763 മരണങ്ങൾ സംസ്ഥാനത്ത് രേഖപ്പെടുത്തി.
രാജ്യത്ത് 32,080 പുതിയ കൊവിഡ് കേസുകൾ - പുതിയ കൊവിഡ് കേസുകൾ
ഇന്ത്യയുടെ ആകെ കൊവിഡ് കേസുകൾ 97,35,850 ആയി ഉയർന്നു. 402 പുതിയ മരണങ്ങളും റിപ്പോർട്ട് ചെയ്തു.
കൊവിഡ് കേസുകൾ
അതേസമയം, ഡിസംബർ 8 വരെ 14,98,36,767 സാമ്പിളുകൾ രാജ്യത്ത് പരിശോധിച്ചു. 10,22,712 സാമ്പിളുകൾ ഇന്നലെ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു.