തെലങ്കാനയില്‍ 219 പേര്‍ക്ക് കൂടി കൊവിഡ് 19 - തെലങ്കാന
ഇതോടെ സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം 5193 ആയതായി ആരോഗ്യവകുപ്പ് അറിയിച്ചു
തെലങ്കാനയില്‍ 219 പേര്‍ക്ക് കൂടി കൊവിഡ് 19
ഹൈദരാബാദ്: തെലങ്കാനയില്‍ തിങ്കളാഴ്‌ച 219 കൊവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് കേസുകളുടെ എണ്ണം 5193 ആയതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. പബ്ലിക് ഹെല്‍ത്ത് ആന്‍റ് ഫാമിലി വെല്‍ഫയറിന്‍റെ കണക്കനുസരിച്ച് ഇതുവരെ 2766 പേരാണ് രോഗവിമുക്തി നേടിയത്. 187 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. നിലവില്‍ 2240 പേരാണ് വിവിധ ആശുപത്രകളില്‍ ചികില്‍സയിലുള്ളത്.