തെലങ്കാനയിലെ കൊവിഡ് രോഗികൾ 5000 കടന്നു - telegana covid news
നിലവിൽ വിവിധ ആശുപത്രികളിലായി 2240 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്.
തെലങ്കാനയിലെ കൊവിഡ് രോഗികൾ 5000 കടന്നു
ഹൈദരാബാദ്: സംസ്ഥാനത്ത് പുതുതായി 219 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ കൊവിഡ് ബാധിതരുടെ എണ്ണം 5193 ആയി. 2766 പേർ കൊവിഡിൽ നിന്നും മുക്തരായെന്നും 87 പേരാണ് ഇതുവരെ കൊവിഡ് മൂലം മരിച്ചതെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. നിലവിൽ വിവിധ ആശുപത്രികളിലായി 2240 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്.