പഞ്ചാബിൽ രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ആകെ രോഗബാധിതർ 186 - Patiala and Sangrur
തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരുമായി സമ്പർക്കം പുലര്‍ത്തിയ പട്യാല, സംഗ്രുർ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്
![പഞ്ചാബിൽ രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ആകെ രോഗബാധിതർ 186 With 2 new COVID-19 positive cases in Punjab total count reaches 186 പഞ്ചാബിൽ കൊവിഡ് കൊറോണ രോഗബാധിതർ വൈറസ് മരണം തബ്‌ലീഗ് സമ്മേളനം പട്യാല സംഗ്രുർ covid 19 india corona updates punjab corona cases latest Patiala and Sangrur chandigrh](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6806891-221-6806891-1586961461464.jpg)
ചണ്ഡീഗഢ്: പഞ്ചാബിൽ ഇന്ന് രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ രോഗബാധിതരുടെ എണ്ണം 186 ആയി. തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരുമായി സമ്പർക്കത്തിൽ വന്ന പട്യാല, സംഗ്രുർ എന്നിവിടങ്ങളിൽ നിന്നുള്ളവർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. പഞ്ചാബിൽ 146 സജീവ കേസുകളാണ് ഉള്ളത്. 27 പേർ രോഗമുക്തി നേടിയിട്ടുണ്ടെങ്കിലും 13 പേരാണ് വൈറസ് ബാധയിൽ മരിച്ചത്. അതേസമയം 4,404 പേരുടെ സാമ്പിളുകളുടെ ഫലം നെഗറ്റീവാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യയിൽ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 11,933 ആയി ഉയർന്നു. ഇതിൽ 10,197 പേർ നിലവിൽ ചികിത്സയിൽ തുടരുന്നു. രാജ്യത്തെ ആകെ കൊവിഡ് മരണം 392 ആണ്.