ഇന്ത്യയിൽ 24 മണിക്കൂറിനിടയിൽ 1,718 കൊവിഡ് കേസുകൾ - 050
രാജ്യത്തെ മൊത്തം കൊവിഡ് കേസുകൾ 33,050 ആയി ഉയർന്നു.
ഇന്ത്യ
ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 1,718 കൊവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയിന്‍റ് സെക്രട്ടറി ലാവ് അഗർവാൾ. രാജ്യത്തെ മൊത്തം കൊവിഡ് കേസുകൾ 33,050 ആയി ഉയർന്നു. 23,651 സജീവ കേസുകളാണുള്ളത്. 8,324 പേരെ ഡിസ്ചാർജ് ചെയ്തു. പരിശോധന, ചികിത്സ പ്രോട്ടോക്കോളിനെ സംബന്ധിച്ചിടത്തോളം ആർടിപി-സിആർ ടെസ്റ്റ് മാത്രമേ ഉപയോഗിക്കാവുയെന്നും അഗർവാൾ പറഞ്ഞു.