മുംബൈ: മഹാരാഷ്ട്രയിൽ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചത് 1,606 കേസുകൾ. ഇതോടെ സംസ്ഥാനത്തെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 30,706 ആയി ഉയർന്നു. സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെ കണക്കനുസരിച്ച് നിലവിൽ ചികിത്സയിലുള്ളത് 22,479 രോഗികളാണ്. പുതുതായി 67 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ വൈറസ് ബാധയിൽ ജീവൻ നഷ്‌ടമാകുന്നവരുടെ എണ്ണം 1,135 ആയി. പുതുതായി 524 പേർ രോഗമുക്തി നേടി. മഹാരാഷ്‌ട്രയിൽ ഇതുവരെ മൊത്തം 7,088 രോഗികളാണ് സുഖം പ്രാപിച്ച് ആശുപത്രി വിട്ടത്.
മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതര്‍ 30,000 കടന്നു
മഹാരാഷ്ട്രയിൽ പുതുതായി 1,606 പേർക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ മൊത്തം കൊവിഡ് കേസുകളുടെ എണ്ണം 30,706 ആയി
മഹാരാഷ്ട്രയിൽ കൊവിഡ് 30,000 കടന്നു
അതേസമയം, മുംബൈയിലെ പുതിയ കൊവിഡ് കേസുകളുടെ എണ്ണം 884 ആയി. മുനിസിപ്പൽ കോർപ്പറേഷൻ ഗ്രേറ്റർ മുംബൈയുടെ കണക്കു പ്രകാരം തലസ്ഥാനത്ത് മൊത്തം 18,396 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 696 രോഗികൾ വൈറസിന് കീഴടങ്ങി. പൂനെയിൽ കഴിഞ്ഞ ദിവസം 11 പേർ മരിച്ചു. ഇവിടുത്തെ ആകെ മരണസംഖ്യ 197 ആയി.