കേരളം

kerala

ETV Bharat / bharat

വിപ്രോയുടെ പൂനെ ക്യാമ്പസ് കൊവിഡ്‌ ആശുപത്രിയാക്കുന്നു

450 പേരെ കിടത്തി ചികിത്സിക്കാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണങ്ങള്‍

Wipro converts Pune facility as 450-bed COVID-19 hospital  450-bed COVID-19 hospital  Wipro converts Pune facility  Pune facility as 450-bed COVID-19 hospital  business news  വിപ്രോയുടെ പൂനെ ക്യാമ്പസ് കൊവിഡ്‌ ആശുപത്രിയാക്കുന്നു  Wipro converts Pune facility as 450-bed COVID-19 hospital  വിപ്രോ
വിപ്രോയുടെ പൂനെ ക്യാമ്പസ് കൊവിഡ്‌ ആശുപത്രിയാക്കുന്നു

By

Published : May 5, 2020, 6:19 PM IST

ബെംഗളൂരു: ഇന്ത്യന്‍ ഐടി കമ്പനിയായ വിപ്രോ പൂനെയിലെ ഐടി ക്യാമ്പസുകളില്‍ ഒന്ന് കൊവിഡ്‌ ആശുപത്രിയാക്കുന്നു. 450 പേരെ കിടത്തി ചികിത്സിക്കാന്‍ കഴിയുന്ന താല്‍ക്കാലിക ആശുപത്രി മെയ്‌ 30 മഹാരാഷ്ട്ര സര്‍ക്കാരിന് കൈമാറും. ഒരു വര്‍ഷത്തേക്ക് ഇത് സര്‍ക്കാരിന് വിട്ടു നല്‍കുന്നതായും വിപ്രോ ചെയര്‍മാന്‍ റിഷാദ് പ്രേംജി ബെംഗളൂരുവില്‍ പറഞ്ഞു. മികച്ച അടിസ്ഥാന സൗകര്യങ്ങളോടെ നിര്‍മിക്കുന്ന താല്‍ക്കാലിക ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ക്കും മെഡിക്കല്‍ ജീവനക്കാര്‍ക്കും താമസ സൗകര്യം വരെ ഒരുക്കുന്നുണ്ട്. ആശുപത്രിക്ക് വേണ്ട എല്ലാ മെഡിക്കല്‍ ഉപകരണങ്ങളും സാങ്കേതിക സഹായങ്ങളും പിന്തുണയും നല്‍കുമെന്ന് വിപ്രോ അറിയിച്ചു. രാജ്യം നേരിടുന്ന ഈ മഹാമാരിയെ ചെറുക്കാന്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുന്നുവെന്നും ഈ പ്രതിസന്ധിയെ നമ്മള്‍ ഒരുമിച്ച് നേരിടുമെന്നും റിഷാദ് പ്രേംജി പറഞ്ഞു.

ABOUT THE AUTHOR

...view details