കൊവിഡ് പ്രതിസന്ധി; വിപ്രോ, അസിം പ്രേംജി ഫൗണ്ടേഷൻ 1,125 കോടി രൂപ നല്‍കി
സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് അടിയന്തര വൈദ്യ സഹായത്തിനായാണ് തുക ചിലവഴിക്കുകയെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു
ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ധനസഹായവുമായി വിപ്രോ എന്‍റർപ്രൈസസും വിപ്രോ ലിമിറ്റഡും അസിം പ്രേംജി ഫൗണ്ടേഷനും. 1,125 കോടി രൂപയാണ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നല്‍കുകയെന്ന് അധികൃതർ അറിയിച്ചു. സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്നവർക്ക് അടിയന്തര വൈദ്യ സഹായത്തിനായാണ് ഈ തുക ചിലവഴിക്കുകയെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി. 1,125 കോടി രൂപയില്‍ 100 കോടി വിപ്രോ ലിമിറ്റഡും 25 കോടി രൂപ വിപ്രോ എന്‍റർപ്രൈസസും അസിം പ്രേംജി ഫൗണ്ടേഷൻ 1000 കോടിയുമാണ് നല്‍കിയത്.