പാർലമെന്‍റ് ശൈത്യകാല സമ്മേളനം നവംബർ 18ന് ആരംഭിക്കും - tax bill
കോർപ്പറേറ്റ് നികുതി നിരക്ക് കുറക്കുന്നതിനുള്ള 2019ലെ നികുതി നിയമം മാറ്റിസ്ഥാപിക്കാനുള്ള ബിൽ സർക്കാർ ഈ സമ്മേളനത്തിൽ കൊണ്ടുവരാൻ സാധ്യതയുണ്ട്
ന്യൂഡൽഹി:പാർലമെന്‍റിന്‍റെ ശൈത്യകാല സമ്മേളനം നവംബർ 18ന് ആരംഭിക്കും. സമ്മേളനത്തിൽ കോർപ്പറേറ്റ് നികുതി നിരക്ക് കുറക്കുന്നതിനുള്ള 2019 ലെ നികുതി നിയമം മാറ്റിസ്ഥാപിക്കാനുള്ള ബിൽ സർക്കാർ കൊണ്ടുവരാൻ സാധ്യതയുണ്ട്. രാജ്യത്ത് ഇ-സിഗററ്റുകൾ, ഇ-ഹുക്കകൾ മുതലായവ നിരോധിക്കുന്നതിനുള്ള നിയമം സർക്കാർ നേരത്തെ കൊണ്ടുവന്നിരുന്നു. സമ്മേളനം ഡിസംബർ 13വരെ തുടരും. സമ്മേളനം നടക്കുന്ന തിയതികൾ നിയമനിർമാണസഭ ഇരു സഭകളുടെ സെക്രട്ടറിമാരെയും അറിയിച്ചു. സാമ്പത്തിക മാന്ദ്യം, തൊഴിലില്ലായ്‌മ തുടങ്ങിയ വിഷയങ്ങൾ പ്രതിപക്ഷം സർക്കാരിനെതിരെ ഉന്നയിക്കാൻ സാധ്യതയുണ്ട്.