കേരളം

kerala

ETV Bharat / bharat

ഇന്ത്യന്‍ ചക്രവാളങ്ങളിലേക്ക് വീണ്ടും അഭിനന്ദന്‍ - Wing Commander Abhinandan Varthaman resumes flying operations on MiG-21

വിങ് കമാന്‍റർ വീർചക്ര പുരസ്ക്കാര ജേതാവ് അഭിനന്ദന്‍ വർദ്ധമാന്‍ വീണ്ടും മിഗ് 21-ന്‍റെ ചിറകിലേക്ക്

ഇന്ത്യന്‍ ചക്രവാളങ്ങളിലേക്ക് വീണ്ടും അഭിനന്ദന്‍

By

Published : Aug 23, 2019, 10:34 PM IST

ന്യൂഡല്‍ഹി: ഇന്ത്യയുടെ അഭിമാനം വീർചക്ര പുരസ്ക്കാര ജേതാവ് അഭിനന്ദന്‍ വർദ്ധമാന്‍ മാസങ്ങൾക്ക് ശേഷം വീണ്ടും മിഗ് 21-ന്‍റെ ചിറകേറി നമ്മുടെ ആകാശങ്ങൾക്ക് സുരക്ഷയൊരുക്കും. ഇന്ത്യ ബാലക്കോട്ടില്‍ നടത്തിയ ആക്രമണത്തിന് ശേഷം അഭിനന്ദന്‍ പറത്തിയ മിഗ് 21 വിമാനം പാക്കിസ്ഥാന്‍റെ എഫ്-16 കഴിഞ്ഞ ഫെബ്രുവരി 27-ന് വെടിവെച്ചിട്ടിരുന്നു. ഇതിന് ശേഷം ആദ്യമായാണ് വിങ് കമാന്‍റർ അഭിന്ദന്‍ ഫ്ളയിങ് ഓപ്പറേഷന്‍റെ ഭാഗമാകുന്നത്.

മെഡിക്കല്‍ പരിശോധനക്ക് ശേഷം അഭിനന്ദനെ പടിഞ്ഞാറന്‍ മരുഭൂമിയിലെ മിഗ് 21 ബേസണ്‍ എയർ ബേസിലാണ് നിയോഗിച്ചിരിക്കുന്നതെന്ന് എയർഫോഴ്സ് വൃത്തങ്ങൾ വ്യക്തമാക്കി. ബാലക്കോട്ട് വ്യോമാക്രമണത്തിന് ശേഷം ഫെബ്രുവരി 27ന് നഷൗരയിലെ ഇന്ത്യന്‍ കേന്ദങ്ങളെ ആക്രമിച്ച പാകിസ്ഥാന്‍റെ എഫ്-16 വിമാനം വെടിവെച്ചിടുകയും പ്രതിരോധിക്കുകയും ചെയ്ത സ്തുത്യർഹമായ സേവനത്തിനാണ് അഭിനന്ദനെ വീർചക്ര പുരസ്ക്കാരം നല്‍കി രാജ്യം ആദരിച്ചത്.

For All Latest Updates

ABOUT THE AUTHOR

...view details