ഉജ്ജെയിൻ: കമല്‍നാഥ് സര്‍ക്കാരിന്‍റെ കാലത്ത് സംസ്ഥാനത്ത് വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന ബിജെപി ആരോപണങ്ങള്‍ക്ക് മറുപടിയുമായി മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍ നാഥ്. തനിക്കെതിരെ ഏത് തരത്തിലുമുള്ള അന്വേഷണവും നടത്താം. എല്ലാ അന്വേഷണത്തോടും താന്‍ പൂര്‍ണമായും സഹകരിക്കും. ബിജെപിയുടെ 15 വര്‍ഷം നീണ്ട ഭരണത്തിനിടെയുണ്ടായ അഴിമതികള്‍ ഉയര്‍ന്നുവരുന്നത് മറയ്‌ക്കാനാണ് തന്‍റെ 15 മാസം നീണ്ടു നിന്ന ഭരണകാലത്ത് അഴിമതി നടന്നുവെന്ന് ആരോപിക്കുന്നതെന്നും കമല്‍നാഥ് ആരോപിച്ചു. കമല്‍നാഥ് സര്‍ക്കാരിന്‍റെ കാലത്ത് വന്‍ അഴിമതികള്‍ നടന്നുവെന്ന് ബിജെപി നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യയും, ഉമാ ഭാരതിയും ആരോപിച്ചിരുന്നു. ഇത് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കമല്‍നാഥ്.
തനിക്കെതിരായ അഴിതിയാരോപണങ്ങള്‍ തെളിയിക്കാന്‍ വെല്ലുവിളിച്ച് കമല്‍നാഥ്
കടുവയും മൗഗ്ലിയുമാണെന്നാണ് ജ്യോതിരാദിത്യ സിന്ധ്യയും, ഉമാ ഭാരതിയും സ്വയം വിചാരിക്കുന്നത്. മറ്റൊന്നും പറയാനില്ലാത്തത് കൊണ്ടാണ് അവര്‍ അടിസ്ഥാനമില്ലാത്ത ഇത്തരം അഴിമതിയാരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് കമല്‍നാഥ് പറഞ്ഞു.
കടുവയും മൗഗ്ലിയുമാണെന്നാണ് ജ്യോതിരാദിത്യ സിന്ധ്യയും, ഉമാ ഭാരതിയും സ്വയം വിചാരിക്കുന്നത്. മറ്റൊന്നും പറയാനില്ലാത്തത് കൊണ്ടാണ് അവര്‍ അടിസ്ഥാനമില്ലാത്ത ഇത്തരം അഴിമതിയാരോപണങ്ങള്‍ ഉന്നയിക്കുന്നത്. എന്നാല്‍ ബുദ്ധിയുള്ള മധ്യപ്രദേശിലെ ജനങ്ങള്‍ ഇത് വിശ്വസിക്കില്ലെന്നും കമല്‍നാഥ് പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാരിനെ അട്ടിമറിക്കാൻ നടന്ന ചതിയെക്കുറിച്ച് ജനങ്ങള്‍ക്ക് വ്യക്തമായ ബോധ്യമുണ്ട്. കോണ്‍ഗ്രസ് ഭരണകാലത്ത് സംസ്ഥാനം പുരോഗതിയിലേക്ക് കുതിക്കുകയായിരുന്നുവെന്ന് ജനങ്ങള്‍ക്ക് അറിയാം. അതിനാല്‍ തന്നെ അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്ക് തിരിച്ചെത്തുമെന്നും കമല്‍നാഥ് വ്യക്തമാക്കി.