കേരളം

kerala

ETV Bharat / bharat

ശബരിമല ദർശനത്തിന് എത്തുമെന്ന് തൃപ്‌തി ദേശായി - തൃപ്തി ദേശായി വാർത്ത

സര്‍ക്കാര്‍ സുരക്ഷ നല്‍കിയാലും ഇല്ലെങ്കിലും ഈ മാസം 20 ന് ശേഷം ശബരിമല ദര്‍ശനം നടത്തുമെന്ന് തൃപ്‌തി ദേശായി

തൃപ്തി ദേശായി

By

Published : Nov 16, 2019, 5:18 AM IST


പൂനെ: ഈ മാസം 20 ന് ശേഷം ശബരിമലയില്‍ പോകുമെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്‌തി ദേശായി. സംസ്ഥാന സര്‍ക്കാരിനോട് സുരക്ഷ ആവശ്യപ്പെടും. സര്‍ക്കാര്‍ സുരക്ഷ നല്‍കിയാലും ഇല്ലെങ്കിലും ഇത്തവണ ദര്‍ശനം നടത്തുമെന്നും തൃപ്തി ദേശായി പ്രഖ്യാപിച്ചു.

നവംബർ 20 ന് ശേഷം ശബരിമലയിലേക്ക് പോകുമെന്ന് അവർ ദേശീയ വാർത്താ ഏജെന്‍സിയോട് പറഞ്ഞു. ഇതിനായി ഞങ്ങൾ കേരള സർക്കാരിൽ നിന്ന് സംരക്ഷണം തേടും. ഞങ്ങൾക്ക് സംരക്ഷണം നൽകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ്. സംരക്ഷണം നല്‍കിയാലും ഇല്ലെങ്കിലും നൽകിയില്ലെങ്കിലും ദർശനത്തിനായി ശബരിമലയിലെത്തും. തൃപ്‌തി ദേശായി പറഞ്ഞു.

കഴിത്ത വര്‍ഷം ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്നപ്പോള്‍ തൃപ്തി ദേശായി ശബരിമലയില്‍ ദര്‍ശനം നടത്താനായി എത്തിയിരുന്നു. എന്നാല്‍ ഇതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ദര്‍ശനം നടത്താന്‍ സാധിക്കാതെ തൃപ്തി മടങ്ങി പോകുകയായിരുന്നു.

അതേസമയം സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ഈ വർഷം സംസ്ഥാന സർക്കാരിന് വ്യത്യസ്ഥ തീരുമാനമാണ് ഉള്ളത്. ദർശനത്തിനായി കോടതി ഉത്തരവുമായി എത്തുന്ന യുവതികൾക്ക് സംരക്ഷണം നല്‍കുമെന്നാണ് സർക്കാർ വ്യക്തമാക്കിയത്.

കൂടാതെ ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കില്ലെന്ന് മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും എ.കെ.ബാലനും വ്യക്തമാക്കി. ശബരിമലയില്‍ യുവതികളെ ഈ സീസണില്‍ പ്രവേശിപ്പിക്കേണ്ടെന്ന് ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും തീരുമാനിച്ചു.

ABOUT THE AUTHOR

...view details